ആടുജീവിതം… ഗംഭീര സിനിമാറ്റിക് എക്‌സ്പീരിയസ്….

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥിരാജ്-ബ്ലെസി ചിത്രം ആടുജീവിതം ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ബെന്യാമിന്റെ നോവലിലൂടെ മലയാളികള്‍ വായിച്ച് അറിഞ്ഞ നജീബിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കൊപ്പം വെല്ലുവിളികളും നിരവധിയായിരുന്നു. ഒടുവില്‍ ചിത്രം തിയേറ്ററുകള്‍ എത്തിയപ്പോള്‍ ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലം ഉണ്ടായിരിക്കുന്നുവെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
സിനിമ കണ്ട മിക്കവരും മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയിലും മറ്റും രേഖപ്പെടുത്തുന്നത്. ബ്ലെസിയുടെ സംവിധാനം, പൃഥിരാജിന്റെ അഭിനയം, റഹ്മാന്റെ സംഗീതം, ഛായഗ്രഹണം തുടങ്ങി എല്ലാത്തിനേയും കുറിച്ച് പറയാന്‍ പ്രേക്ഷകര്‍ക്ക് നൂറ് നാവാണ്. ആടുജീവിതം എന്ന നോവല്‍ വായനയില്‍ കിട്ടിയ ഗംഭീര സിനിമാറ്റിക് എക്‌സ്പീരിയസ് എത്രത്തോളം ആടുജീവിതം സിനിമ ആവുമ്പോള്‍ തരാന്‍ കഴിയുമെന്നത് എന്നതായിരുന്നു പ്രധാന വെല്ലുവിളി. ബ്ലസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ തയ്യാറെടുപ്പില്‍ പൃഥ്വിരാജ് എന്ന നടന്റെ അവിശ്വസനീമായ പെര്‍ഫോമന്‍സിന് ആ വെല്ലുവിളി നിസാരമായി മറികടക്കാനായെന്നും അഭിപ്രായമുയരുന്നു. എ.ആര്‍. റഹ്മാന്റെ പശ്ചാത്തലസംഗീതവും റസൂല്‍പൂക്കുട്ടിയുടെ ഗംഭീര ശബ്ദമിശ്രണവും ചിത്രത്തെ വേറിട്ടതലങ്ങളില്‍ എത്തിക്കുന്നു.

Advertisement