ആടുജീവിതത്തിന് വിജയാശംസകളുമായി നടന്‍ സൂര്യ

മലയാള സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതത്തിന് വിജയാശംസകളുമായി നടന്‍ സൂര്യ.
തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ആടുജീവിതത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും സൂര്യ ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വര്‍ഷത്തെ അഭിനിവേശം, ഈ പരിവര്‍ത്തനവും ഇതുണ്ടാക്കാനുള്ള പരിശ്രമവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ! ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് സൂര്യ പോസ്റ്റ് ചെയ്തത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. 28-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement