സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ഹോളി ആഘോഷം… സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ… പിന്നാലെ വന്‍ പിഴ ശിക്ഷയും

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ഹോളി ആഘോഷം നടത്തിയ സ്‌കൂട്ടര്‍ ഉടമയ്ക്ക് 33,000 രൂപ പിഴ ചുമത്തി പോലീസ്. ഹോളി ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. മുഖത്ത് ചായമൊക്കെ തേച്ച ഒരു യുവാവും യുവതിയുമാണ് വീഡിയോയിലെ താരങ്ങള്‍. യുവാവ് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ യുവതി സീറ്റില്‍ എഴുന്നേറ്റ് നിന്ന് ‘ടൈറ്റാനിക് പോസ്’ ചെയ്യുന്നതാണ് സംഭവം. അല്‍പ ദൂരം സ്‌കൂട്ടര്‍ മുന്നോട്ട് നീങ്ങുമ്പോഴേക്ക് യുവാവ് ബ്രേക്ക് ചെയ്യുന്നതും യുവതി റോഡിലേക്ക് വീഴുന്നതും കാണാം.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിച്ച വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സ്വന്തം ജീവന് ഒരു വിലയും കൊടുക്കാത്ത ഇത്തരം ആഘോഷങ്ങള്‍ക്കെതിരെയായിരുന്നു അധിക പേരുടെയും രോഷം. വീഡിയോ കണ്ട് വാഹനം തിരിച്ചറിഞ്ഞ നോയിഡ പൊലീസാണ് പിഴ ചുമത്തിയിരിക്കുന്നത്.

Advertisement