ഹോളി ആഘോഷങ്ങൾക്ക് തുടക്കം

കൊച്ചി. നഗരത്തില്‍ വിപുലമായ ഹോളി ആഘോഷങ്ങൾക്ക് തുടക്കം. ഉത്തരേന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ  ഹോളികാ ദഹൻ ചടങ്ങ് നടത്തി. 28 വരെ ഹോളി ആഘോഷങ്ങൾ നീളും.

തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയമാണ് ഹോളികാ ദഹൻ. അഗ്നിക്ക് ചുറ്റും വലംവെച്ച ശേഷമാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക.
പിന്നാലെ ചായങ്ങൾ വാരിയെറിഞ്ഞും നൃത്തം ചെയ്തു  നിറങ്ങളുടെ ഉത്സവത്തെ ഉത്തരേന്ത്യൻ ജനത  വരവേറ്റു.

എറണാകുളം ശിവക്ഷേത്രം മൈതാനത്ത്  നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ
എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും എത്തി.

ഇന്നാണ് രംഗ്വാലി ഹോളി നടക്കുക. 28 വരെ ഹോളി ആഘോഷങ്ങൾ തുടരും.

Advertisement