യുവതിയുടെ  മൃതദേഹം കത്തിക്കരിയുന്ന നിലയിൽ കണ്ടെത്തി

പട്ടാമ്പി . കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ  മൃതദേഹം കത്തിക്കരിയുന്ന നിലയിൽ കണ്ടെത്തി

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം .
നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
സംഭവ സ്ഥലത്ത് ഒരു സ്കൂട്ടർ മറിഞ്ഞ് കിടക്കുന്നുണ്ട്.സമീപത്തായി ഒരു കത്തിയും അതിന്റെ കവറും കാണപ്പെട്ടു

യുവതി തൃത്താല സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് .
പട്ടാമ്പി പോലീസ് നടപടി ആരംഭിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്സിക്ക് ഉദ്യോഗസ്ഥരും  സ്ഥലത്തെത്തും.

Advertisement