‘ജന​ ​ഗണ മന’ ഏപ്രിൽ 28ന് തീയേറ്ററിലെത്തും


പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ജന​ ​ഗണ മന ഏപ്രിൽ 28ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിജോ ജോസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൻറെ രചന ഷാരിസ് മുഹമ്മദിൻറേതാണ് .

ഹിറ്റ് ചിത്രം ഡ്രൈവിങ്ങ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

Advertisement