നൂതന സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി നാം മുന്നേറണം – ഡോ. സജി ഗോപിനാഥ്

Advertisement

ശാസ്താംകോട്ട: നൂതന സാങ്കേതിക വിദ്യകളെ കൂടുതലായി പ്രയോജനപ്പെടുത്തി മാത്രമേ സമൂഹത്തിന് ഇനി മുന്നോട്ട് പോകുവാൻ കഴിയൂ എന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ ബോധി 2022 ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പൽ ഡോ. ബി.ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ലക്ഷ്മീ ദേവി സി.എസ്., ഡോ. വി.ജയശ്രി, ഡോ. ടി. മധു, ഡോ. ജയന്തി എസ്., ശ്രീജ ആർ., ഡോ. സുശാന്ത് എസ്. എന്നിവർ സംസാരിച്ചു. പതിനൊന്നാം തീയതി വരെ നടക്കുന്ന സെമിനാറിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും ഭാഷാ മാനവിക വിഷയങ്ങളിലുമായി പ്രബന്ധാവതരണങ്ങൾ നടക്കും. 11 ന് ഉച്ചയ്ക്ക് 2 മണിക്ക് സമാപന സമ്മേളനം ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.

Advertisement