മോഹന്‍ലാല്‍ സംവിധായകനാകുന്ന ‘ബറോസ്’ റിലീസ് നീട്ടി

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് മേയ് 16-ലേക്ക് റിലീസ് നീട്ടി. മാര്‍ച്ച് 28നാണ് ചിത്രം നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്. ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ സമ്മാനമായി ബറോസ് എത്തുന്നു എന്നതാണ് പ്രത്യേകത. മേയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. കഴിഞ്ഞ ഡിസംബറില്‍ ബറോസ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. പിന്നീട് മാര്‍ച്ച് 28 ലേക്ക് നീട്ടുകയായിരുന്നു. മാര്‍ച്ച് 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ റിലീസ്. ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ബറോസ് മേയ് 16 ലേക്ക് നീട്ടുകയായിരുന്നു.
45 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. കാമറയുടെ മുന്‍പിലും പിന്‍പിലും മോഹന്‍ലാല്‍ ഒരുമിക്കുന്നത് ആദ്യമാണ് എന്നതിന്റെ ആവേശമാണ് ആരാധകര്‍ക്ക്.

Advertisement