‘ദൃശ്യം’ ഹോളിവുഡിലേക്ക്…..

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘ദൃശ്യം’ ഹോളിവുഡിലേക്ക്. ഇതുവരെ എട്ട് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇത് അഭിമാന നിമിഷമാണെന്ന് മലയാളം ഫിലിം ഇന്‍ഡസ്ട്രി അനലിസ്റ്റായ എ.ബി ജോര്‍ജ്ജ് ട്വിറ്ററില്‍ കുറിച്ചു.
ജിത്തു ജോസഫ് സംവിധാനത്തില്‍ ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയാണ് ദൃശ്യം. 2013 ഡിസംബര്‍ 19ന് കേരളത്തില്‍ റിലീസ് ചെയ്ത ദൃശ്യം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ലോകമെമ്പാടും 75 കോടിയിലധികം നേടിയ ചിത്രം തിയേറ്ററുകളില്‍ 150 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു.

Advertisement