‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഒ.ടി.ടി സ്ട്രീമിങ്ങിന്

ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ മാര്‍ച്ച് എട്ടിനാണ് ചിത്രം എത്തുന്നത്. മലയാളത്തെ കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീഭാഷകളിലും ചിത്രം കാണാം. നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയറ്ററുകളിലെത്തിയത്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Advertisement