തിരുപ്പതി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി

തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി. ക്ഷേത്രദര്‍ശനത്തിനെത്തിയ താരത്തെ കാണാന്‍ ആരാധകരുടെ വലിയ നിരതന്നെയുണ്ടായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അമേരിക്കയിലെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി ഈ മാസം ആദ്യമാണ് മോഹന്‍ലാല്‍ തിരിച്ചെത്തിയത്.

Advertisement