തൊളിക്കലിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.

ശാസ്താംകോട്ട : ഒരു മാസം മുമ്പ് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു.പോരുവഴി അമ്പലത്തുംഭാഗം തൊളിക്കൽ കൊച്ചുതുണ്ടിൽ സൂസമ്മ (52) ആണ് മരിച്ചത്.തിങ്കൾ രാത്രിയിലാണ് മരണം സംഭവിച്ചത്.ഭർത്താവ്:രാജു(പ്രിജി സ്റ്റുഡിയോ,ശാസ്താംനട).മകൾ:പ്രിജി .സംസ്കാരം അടൂർ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ ബുധൻ ഉച്ചയ്ക്ക് 12 ന്

Advertisement