മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ വീണ്ടും തീയേറ്ററുകളിലേക്ക്….

മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ വീണ്ടും തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ സിബി മലയിലാണ് ഇത് സംബന്ധിച്ച കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4 കെ അറ്റ്‌മോസ് പതിപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പിലാണ് സിബി മലയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ റീറിലീസ് എന്നായിരിക്കുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.
2000ല്‍ ആണ് ദേവദൂതന്‍ റിലീസിനായി എത്തിയത്. തിയറ്ററില്‍ വലിയ വിജയമായി ചിത്രം മാറിയില്ലെങ്കിലും പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചിത്രം വീണ്ടും എത്തുന്നതില്‍ സന്തോഷത്തിലാണ് ആരാധകര്‍. സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുകയാണ് എന്നാണ് കമന്റുകള്‍.

Advertisement