നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാകുന്നു

നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാകുന്നു. ബിസിനസ്സുകാരന്‍ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍. മുംബൈവെച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാറാണ് നിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്.
ബിസിനസ്സുകാരനാണ് നിക്കോളായ് വരലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. 14 വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് വിവരം. വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തില്‍ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്.

Advertisement