അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവിക വിവാഹിതയായി

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവിക വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രന്‍ ആണ് വരന്‍. വത്സല-സുചിന്ദ്രന്‍ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്.
ദേവികയുടെ വിവാഹ ചിത്രങ്ങള്‍ ഗായിക സുജാതയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സുജാതയുടെ അടുത്ത ബന്ധുവാണ് അന്തരിച്ച ഗായിയ രാധിക തിലക്. തിങ്കളാഴ്ച ബെംഗളൂരുവില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബസമേതമാണ് സുജാത എത്തിയത്. വിവാഹ ചടങ്ങിനിടെ സുജാതയും മകള്‍ ശ്വേതയും ഒരുമിച്ച് പ്രാര്‍ഥനാമംഗള ഗാനം ആലപിച്ചതു ശ്രദ്ധേയമായിരുന്നു.

Advertisement