നേര് സൂപ്പര്‍ഹിറ്റായതിനുപിന്നാലെ റീമേക്ക് വാര്‍ത്തകള്‍,മോഹന്‍ലാലിന് പകരമാര്, ചര്‍ച്ച

മോഹന്‍ലാല്‍ നായകനായ നേര് സൂപ്പര്‍ഹിറ്റായതിനുപിന്നാലെ റീമേക്ക് വാര്‍ത്തകള്‍ പുറത്ത്. സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ നേര് ഏറ്റെടുത്തു. ഒരു നടന്‍ എന്ന നിലയില്‍ ചിത്രം മോഹന്‍ലാലിന് വലിയ സ്വീകാര്യതയാണ് നല്‍കിയത്.ആരാധകരെ വിസ്മയിപ്പിക്കുന്ന നടനായി വീണ്ടും മോഹന്‍ലാലെത്തിയ ചിത്രമായ നേര് വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചവാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മകന്‍ ആഷിഷ് ജോ ആന്റണിക്കൊപ്പം ചിത്രം ആന്റണി പെരുമ്പാവൂര്‍ ഇതര ഭാഷകളില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലും കന്നഡ ഭാഷയിലുമൊക്കെ ചിത്രം അവിടത്തെ പ്രമുഖ നിര്‍മാതാക്കളോടും ചേര്‍ന്നായിരിക്കും നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. നേര് റീമേക്കിലും വന്‍ വിജയ ചിത്രമായി മാറുമെന്നാണ് പ്രതീക്ഷ. അതിനാല്‍ നേര് റിമേക്ക് ചെയ്യുമ്പോള്‍ ചിത്രത്തില്‍ നായകനായ വിജയമോഹനായി എത്തുന്നവരുടെ പേരുകളും ചര്‍ച്ചയാകുകയാണ്.സമൂഹമാധ്യമങ്ങളില്‍ നേരിലെ നായകനായി ഓരോരുത്തരും അവരുടെ പ്രിയനടന്മാരെയും ശുപാര്‍ശചെയ്യുന്നു്

മലയാളത്തിന്റെ മെഗാ ഹിറ്റായ ദൃശ്യം മറ്റ് ഭാഷകളിലും ഹിറ്റായിരുന്നു. തമിഴില്‍ പാപനാശം എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ കമല്‍ഹാസനായിരുന്നു നായകനായെത്തിയത്. വി രവിചന്ദ്രന്‍ കന്നഡയിലും നായകനായി. തെലുങ്കില്‍ വെങ്കടേഷും നായകനായി എത്തിയപ്പോള്‍ ബോളിവുഡ് റീമേക്കില്‍ പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണായിരുന്നു.

ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും ഹിറ്റ് ചിത്രമായി മാറിയ നേര് റീമേക്ക് ചെയ്യുമ്പോള്‍ ആരൊക്കെ നായകനായി എത്തുമെന്നത് സസ്‌പെന്‍സാണ്. തെലുങ്ക് റീമേക്കില്‍ വെങ്കിടേഷ് നായകനായേക്കുമെന്ന് വാര്‍ത്തകള്‍ അന്നാട്ടിലെ മാധ്യമങ്ങള്‍ ഒരു സാധ്യതയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരായിരിക്കും തമിഴില്‍ നായകനാകുകയെന്നത് ആകാംക്ഷയുണ്ടാക്കുന്നതാണ്. അതിനിടെ മോഹന്‍ലാലിന്റെ നേര് 100 കോടി ബിസിനസ് ആഗോളതലത്തില്‍ നേടി എന്ന ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടും ഏറെ ശ്രദ്ധേയമാണ്.

Advertisement