റെക്കോര്‍ഡുകള്‍ ഭേദിച്ച് സലാര്‍….ജൈത്രയാത്ര തുടരുന്നു…

പ്രഭാസ്-പൃത്വിരാജ് ചിത്രം സലാറിന്റെ വിജയ കുതിപ്പ് തുടരുകയാണ്. ആഗോള തലത്തില്‍ ചിത്രം ഇതിനോടകം തന്നെ 500 കോടിയോളം രൂപ ചിത്രം സ്വന്തമാക്കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ പ്രശാന്ത് നീല്‍ ആണ് ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ എന്നതിലും ആരാധകര്‍ക്കിടയില്‍ ആവേശമാകുകയാണ് സലാര്‍.
ഡിസംബര്‍ 22ന് തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്.

Advertisement