മക്കളെ വാരിപ്പുണർന്നും ഭാര്യയെ എടുത്തുയർത്തിയും അഖിൽ, വൻ ഫീൽ എന്ന് ആരാധകർ- വീഡിയോ

മക്കളെ വാരിപ്പുണർന്നും ഭാര്യയെ എടുത്തുയർത്തിയും അഖിൽ, വൻ ഫീൽ എന്ന് ആരാധകർ- വീഡിയോ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഫാമിലി വീക്കാണ് ഇപ്പോൾ നടക്കുന്നത്. മത്സരാർഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദർശിക്കുകയാണ് ഇപ്പോൾ. അഖിൽ മാരാറിന്റെ കുടുംബവും ഹൗസിലേക്ക് എത്തി. വളരെ മനോഹരമായ നിമിഷങ്ങളായിരുന്നുവെന്നാണ് പ്രൊമൊ വീഡിയോയ്‍ക്ക് ആരാധകർ കമന്റുകൾ എഴുതുന്നത്.

അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും രണ്ട് മക്കളും വാതിൽ തുറന്ന് വീട്ടിലേക്ക് എത്തുമ്പോൾ മത്സരാർഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രണ്ട് കുട്ടികളെയും വാരിപ്പുണർന്നാണ് വീട്ടിലേക്ക് അഖിൽ സ്വീകരിച്ചത്. ഭാര്യ ലക്ഷ്‍മിയെ എടുത്തുയർത്തുകയും ചെയ്‍തു. വീട്ടിലെ ഓരോ മത്സരാർഥിയെയും പിന്നീട് അഖിലിന്റെ ഭാര്യ പരിചയപ്പെടുകയും ചെയ്‍തു.

സെറീനയുടെ അമ്മയും ആന്റിയും മടങ്ങിയതിന് ശേഷമായിരുന്നു റെനീഷയുടെ അമ്മയും സഹോദരൻ അനീഷും അംലു എന്ന കുട്ടിയും കഴിഞ്ഞ ദിവസം വീട്ടിലേക്ക് എത്തിയത്. തുടർന്ന് അമ്മയ്‍ക്കൊപ്പം റെനീഷയോട് വിശേഷങ്ങൾ പറയവേയാണ് ഒരു ഉപദേശം അനീഷ് നൽകിയത് ചർച്ചയായിരുന്നു. ദുബായ്‍യിൽ നിന്ന് ചോക്ലേറ്റുകൾ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്‍യിൽ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നും ഉദാഹരണത്തിന്റെ രീതിയിൽ അനീഷ് വ്യക്തമാക്കി. എന്താ എന്ന സംശയത്തോടെ റെനീഷ ചോദിച്ചപ്പോൾ ഡയബറ്റീസാകും എന്ന് തമാശയായി അനീഷ് പറഞ്ഞു. അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായ്‍യിൽ നിന്ന് വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാൽ അമൃതും വിഷം എന്നും പറയുന്നുണ്ടായിരുന്നു അനീഷ്.

ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിൻ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ​ഗോപിക ​ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി പുറത്തായി. നിലവിൽ, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ എന്നിവരാണ് അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് എത്തി.

https://www.facebook.com/watch/?v=275088328338920

Advertisement