തുഷാർ വെള്ളാപ്പള്ളി സി എസ് ഡി എസ് ഓഫീസ് സന്ദർശിച്ചു

കോട്ടയം: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥിയായ ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ചേരമ സാംബവ ഡെവലപ്പ്മെൻ്റ് സൊസൈറ്റി
(സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ സന്ദർശനം നടത്തി. അംബേദ്കർ പ്രതിമയിൽ പുഷ്‌പ്പാർചന നടത്തി. സി എസ് സി എസി ന്റെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു. ദളിത് ക്രൈസ്തവ വിഷയം തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സംവരണ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളൂമെന്നും സി എസ് ഡി എസ് സംസ്‌ഥാന അധ്യക്ഷനുമായുള്ള ചർച്ചയ്ക്ക് ശേഷം അദ്ദേഹം അറിയിച്ചു.

Advertisement