അമിതാഭ് ബച്ചന്റേയും ധർമേന്ദ്രയുടേയും മുംബൈയിലെ വസതിക്കു നേരെ ബോംബ് ഭീഷണി

Advertisement

മുംബൈ: താരങ്ങളായ അമിതാഭ് ബച്ചന്റേയും ധർമേന്ദ്രയുടേയും മുംബൈയിലെ വസതികൾക്ക് നേരെ ബോംബ് ഭീഷണി. നാഗ്പൂർ പൊലീസ് കൺട്രോൾ റൂമിലാണ് ഫോൺ സന്ദേശം ലഭിച്ചത്. ഉടൻ മുംബൈ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മുംബൈ ബോംബ് സ്ക്വാഡ് ടീം താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നു തന്നെ വീടുകളുടെ പരിസരത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ബോംബ് സ്ക്വാഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം അമിതാഭ് ബച്ചന്റെ മുംബൈയിലെ ഏത് വസതിക്ക് സമീപമാണ് ബോംബ് ഭീഷണി എന്ന് വ്യക്തമല്ല. ജനക്, ജൽസ, വാസ്ത, പ്രതീക്ഷ എന്നിങ്ങനെ നാല് വസതികളാണ് ബച്ചന് മുംബൈയിലുള്ളത്. ജൽസയിലാണ് ബിഗ് ബിയും കുടുംബവും താമസിക്കുന്നത്. മുംബൈയിലെ ജുഹുവിലാണ് ധർമേന്ദ്രയുടെ വസതി.

പ്രഭാസ്- ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന പ്രൊജക്ട് കെ ആണ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം.

Advertisement