ഭാമയുടെ വിവാഹമോചനം; തുറന്ന് പറച്ചിലുമായി ഭർത്താവ് രം​ഗത്ത്

നടി ഭാമ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരവും ഭർത്താവുമായി അകൽച്ചയിലാണ് എന്ന സൂചനകൾ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ നിലപാട് ഭാമയോ ഭർത്താവ് അരുണോ പറഞ്ഞിരുന്നില്ല. എന്നാൽ, ഭാമ താൻ വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന ചില സൂചനകൾ നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരിൽ സംശയമുണ്ടായി. ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു. എന്നാൽ, ഭാമ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ഭാമ തന്റെ ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായി.

ഒരുകാലത്ത് തന്റെ മകളുടെ ചിത്രങ്ങളൊന്നും ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തതോടെ ഭാമ മകളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ഇപ്പോൾ ഇതാ ഭാമയുടെ ഭർത്താവായ അരുൺ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ച കാര്യങ്ങൾ ശ്രദ്ധേയമാകുകയാണ്. ‘ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുൺ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മിൽ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ആരാധകർ.

കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ അരുണിന്റെയും ഭാമയുടെയും വിവാഹം ആ വർഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയിരുന്നു. ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു പിന്നീട് ഇവരുടെ വിവാഹം വരെ എത്തിയത്.

Advertisement