സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പരിചയം,പ്രണയം,ഒളിച്ചോട്ടം പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് യുവാവ് പിടിയില്‍. മലപ്പുറം അത്താണിയില്‍ പൊറ്റയില്‍ ഹൗസില്‍ അജീഷ്(23) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി പെണ്‍കുട്ടിയുമായി കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാവ് നല്‍കിയ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാനായത്.

തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ സുനില്‍കുമാര്‍, എഎസ്ഐ സിദ്ദിഖ്, വനിതാ സിപിഒമാരായ ആശ, ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement