ഉണ്ണിമുകുന്ദന്‍ പറയുന്നു ആ ചിത്രങ്ങള്‍ ഒരുപാട് വിലപ്പെട്ടതാണ്

മാളികപ്പുറം വന്‍ വിജയമായി മാറിയതോടെ ഉണ്ണി മുകുന്ദന്‍ സൂപ്പര്‍താരപരിവേഷത്തിലേക്ക് കടന്നു കയറിയിരിക്കയാണ്. പ്രമുഖരുടെ അടക്കം പ്രശംസ വാങ്ങിയ ചിത്രം ബോക്‌സ് ഓഫിസിലും വന്‍ മുന്നേറ്റമാണ് നടത്തിയത്. പോയകാലത്തെ വിലപ്പെട്ട രണ്ട് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറിയപ്പോള്‍ എടുത്ത പഴയചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരക്കാരനായ ഉണ്ണി മുകുന്ദനെയാണ് ചിത്രത്തില്‍ കാണുന്നത്. മാളികപ്പുറം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാക്കിയതിന് നന്ദി പറയുന്നതായും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാന്‍ പങ്കിടുന്നു. ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം എല്ലാവര്‍ക്കും മനസിലാകുമെന്ന്, അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറിയപ്പോള്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാന്‍ വളരെ സന്തോഷവനായിരുന്നു അപ്പോള്‍. എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയൊരു അംശം കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ എല്ലാ അഭ്യുദയകാംക്ഷികളോടും വലിയ നന്ദി പറയുന്നു. ഞാന്‍ കണ്ട വലിയ സ്വപ്‌നത്തിലേക്ക് എന്നെ എത്തിച്ചതിന് നന്ദി. സ്വപ്‌നങ്ങള്‍ കാണാനും, വിശ്വസിക്കാനും പിന്തുടരാനും യാഥാര്‍ഥ്യമാക്കാനും ഉള്ളതാണ്. ‘മാളികപ്പുറം’ എന്റെ കരിയറിലെ തന്നെ ഏറ്റവും വലയി ഹിറ്റാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയം സ്പര്‍ശിക്കാനും ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞതില്‍ സന്തോഷവാനാണ്. സിനിമ എന്നാല്‍ അതാണ്. സ്പനം കാണുക, ലക്ഷ്യം നേടുക.

Advertisement