ആദ്യകാല സിനിമകളിൽ മമ്മൂട്ടിയുടെ പേര് മറ്റൊന്ന്; ആദ്യമായി മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിച്ചതാര്: അക്കഥ ഇങ്ങനെ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ പകരക്കാരനില്ലാത്ത കലാകാരനാണ്. അൻപത് വർഷത്തെ നീണ്ട അഭിനയ സപര്യയിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അനേക നേട്ടങ്ങളും, പുരസ്കാരങ്ങളും. പ്രായം എഴുപത്തിലെത്തിയെങ്കിലും എന്നും മുപ്പത് കാരന്റെ ചെറുപ്പവും സൗന്ദര്യവും. പുറമെ പരുക്കാനാണെങ്കിലും തികഞ്ഞ ആത്മാർത്ഥതയുള്ള മനുഷ്യ സ്‌നേഹി .ഇങ്ങനെ പോകുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ട നൂറു നൂറു വിശിഷ്ട ഗുണങ്ങൾ.
പക്ഷേ മുകളിൽ പറഞ്ഞ മിക്കതും അദ്ദേഹത്തിന്റെ ആരാധകരും അദ്ദേഹത്തെ അറിയുന്ന ഏത് വ്യക്തികൾക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ കട്ട ആരാധാകർക്ക് പോലും അറിയാൻ വയ്യാത്ത ചില രഹസ്യങ്ങൾ ഇന്ന് നിങ്ങളുമായി പങ്ക് വെക്കാം.
മമ്മൂട്ടി എന്ന നടനെ ഏവരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് മമ്മൂക്ക. പക്ഷേ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ മമ്മൂക്ക എന്ന സ്നേഹാർദ്രമായ പേര് ആദ്യം വിളിച്ചത് ആരാണെന്നു അറിയുമോ. അത് മറ്റാരുമല്ല മമ്മൂട്ടിയുടെ സന്തത സഹചാരിയും മേക് അപ് മാനുമായ ദേവസ്യ ആണ്. ആദ്യ കാലങ്ങളിൽ മമ്മൂട്ടിയുടെ മമ്മൂട്ടി സർ ,മമ്മൂട്ടിക്ക് എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ദേവസ്യയാണ് ആദ്യമായി മമ്മൂക്ക എന്ന് അദ്ദേഹത്തെ വിളിച്ചത്. പിന്നീട് അത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ എല്ലാം ഒരു വിളിപ്പേരാക്കി.ദേവസ്യയുടെ മകനായ ജോർജ് ആണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ മേക് അപ് മാൻ
മമ്മൂട്ടി സിനിമകളിൽ ആദ്യകാലങ്ങളിൽ അഭിനയിക്കുമ്പോൾ പല പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. അതിലൊന്നാണ് സജിൻ എന്ന പേര്. ഷീല നിർമ്മിച്ച സ്ഫോടനം എന്ന സിനിമയുടെ കാലഘട്ടത്തിൽ മമ്മൂട്ടിയുടെ പേര് സജിൻ എന്നായിരുന്നു. പിന്നീട് കാലാന്തരത്തിൽ ആ പേര് മാറി മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പരിണമിക്കുകയായിരുന്നു.

Advertisement