കെഎൻബി ദിനം ആചരിച്ചു

Advertisement

കരുനാഗപ്പള്ളി ഃ ആദ്യകാല സിപിഎം നേതാവും കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന കെ.എൻ.ബാലകൃഷ്ണപിള്ളയുടെ ഇരുപത്തിരണ്ടാമത് ചരമവാർഷികം സിപിഎം ടൗൺ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലും കെ.എൻ.ബിയുടെ സ്മൃതി കുടീരത്തിലും പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

കരുനാഗപ്പള്ളി മാർക്കറ്റിൽ ചേർന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു.പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, ബി.സജീവൻ, ജി.സുനിൽ,പ്രവീൺ മനയ്ക്കൽ, കോട്ടയിൽ രാജു,എം.ശോഭന, റെജി ഫോട്ടോപാർക്ക് എന്നിവർ സംസാരിച്ചു.

Advertisement