വസ്ത്രങ്ങളിലെ വിവിധ തരം കറകൾ മാറ്റാൻ ഈ പൊടികൈകൾ പ്രയോഗിക്കൂ

വസ്ത്രങ്ങളിലെ കറ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ ലളിതമായ പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ക്ക് കറ നിഷ്പ്രയാസം മാറ്റാം.

വിയര്‍പ്പ് മൂലമുള്ള പാടുകള്‍ പ്രത്യേകിച്ച് വെളുത്ത വസ്ത്രങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ തികച്ചും ദുഷ്‌കരമാണ്. കറ പുരണ്ട ഭാഗത്ത് നാരങ്ങാനീര് പിഴിഞ്ഞ് കുതിര്‍ക്കാന്‍ വിടുക. ശുദ്ധമായ വെള്ളത്തില്‍ തുണി കഴുകി നോക്കൂ


രക്തക്കറ. രക്തം പുരണ്ട തുണി തണുത്ത വെള്ളം കൊണ്ട് വേഗം കഴുകിക്കളയുക പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറ പുരണ്ട ഭാഗം ഉപ്പ് പുരട്ടി വീണ്ടും കഴുകുക.
വൈന്‍ കറ. വൈന്‍ കറ വസ്ത്രത്തിലായാല്‍ കുറച്ച് കാര്‍ബണേറ്റഡ് വെള്ളം ഒഴിക്കുക. അത് ആഗിരണം ചെയ്യപ്പെടുന്നതുവരെ കാത്തിരിക്കുക. കൂടുതല്‍ പടരാതിരിക്കാന്‍ കറ കളഞ്ഞ് നന്നായി കഴുകുക

ഗ്രീസ് കറ. ഗ്രീസ് കറ വസ്ത്രങ്ങളിലായാല്‍ ആ ഭാഗം ബേബി പൗഡര്‍ ഉപയോഗിച്ച് മൂടുക. എണ്ണ ആഗിരണം ചെയ്യാന്‍ രാത്രി മുഴുവന്‍ അങ്ങനെ വെക്കുക. രാവിലെ തുണി കഴുകുക

Advertisement