മുംബൈ: മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിതാര പുത്തന്‍ രൂപത്തില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ എത്തുന്നു. ഇക്കുറി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ക്ക് വാണിജ്യ വിജയം സമ്മാനിക്കും എന്ന് ഉറപ്പിച്ചാണ് ഇവന്‍ എത്തുന്നത്.

ഏതായാലും വിതാരയുടെ വില സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. തങ്ങളുടെ മുഖ്യ എതിരാളികളുടെ എസ് യുവിയെക്കാള്‍ ചുരുങ്ങിയ വിലയില്‍ ഇത് സ്വന്തമാക്കാനാകുമെന്ന സന്തോഷവാര്‍ത്തയാണ് വാഹനപ്രേമികള്‍ക്ക് ഇപ്പോള്‍ നല്‍കാനാകുന്നത്. ഒന്‍പതര ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറും വിലയില്‍ ഇവ ലഭ്യമാകും. അതേസമയം ഹ്യുണ്ടായി ക്രെറ്റയുടെ എക്‌സ് ഷോറും വില 10.44 ലക്ഷത്തിലാണ് തുടങ്ങുന്നത് തന്നെ.

ഏഴ് ഓപ്ഷനുകളില്‍ വിതാര ലഭ്യമാണ്. സിഗ്മ, ഡെല്‍റ്റ, ആല്‍ഫ എഡബ്ല്യുഡി, സെറ്റ പ്ലസ്, ആന്‍ഫ പ്ലസ് തുടങ്ങിയ ഓപ്ഷനുകളാണ് ലഭ്യമായിട്ടുള്ളത്. ആല്‍ഫ പ്ലസിന് 27.9 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് സൂചന. പനോരമിക് സണ്‍ റൂഫ്, ഹെഡ് അപ് ഡിസ്‌പ്ലേ, വെറ്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇതിനുണ്ട്. കാര്യക്ഷമമായ എഞ്ചിനും പുത്തന്‍ വണ്ടിയുടെ സവിശേഷതയാണ്.