കുരുക്കു മുറുക്കി ഇഡി, എക്സാലോജിക്കും സിഎംആര്‍എലും  തമ്മിലെ സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ
ഉൾപ്പെട്ട മാസപ്പടി കേസിൽ കുരുക്കു മുറുക്കി ഇ.ഡി വീണ വിജയൻറെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കും സിഎംആര്‍എലും  തമ്മിലെ സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ച് അന്വേഷണം.സിഎംആര്‍എൽ
ഉദ്യോഗസ്ഥരെ ഇന്ന് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.  കൊച്ചിയിലെ ഓഫീസിൽ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ.
കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിസും
അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡിയുടെ നീക്കം.
അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോചിക്കിനും ഇ ഡി നോട്ടീസ് നൽകിയേക്കും.

Advertisement