പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളെത്തുന്നു

Advertisement

തിരുവനന്തപുരം.ലോകസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും 15 ന് കേരളത്തിലെത്തും. എല്‍.ഡി.എഫിനായി സി.പി.ഐ.എം ജനററല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും 16 മുതല്‍ പ്രചാരണത്തിനിറങ്ങും.


തിരഞ്ഞെടുപ്പ് പ്രചാരണം  ചൂട് പിടിക്കുമ്പോള്‍ ദേശീയ നേതാക്കളെ ഇറക്കി പരമാവധി വോട്ടുറപ്പിക്കാനാണ് മുന്നണി നീക്കം. 15 ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലും തിരുവനന്തപുരത്തും പ്രചരണത്തിനിറങ്ങും. മോദിക്ക് പിന്നാലെ  അമിത്ഷാ, ജെ.പി നദ്ദ, രാജ്‌നാഥ് സിംഗ് എന്നിവരും കേരളത്തിലെത്തും. 15 ന് കോഴിക്കോട് നടക്കുന്ന ഭരണഘടന സംരക്ഷ റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് രാഹുല്‍ പ്രചരണത്തിനിറങ്ങുക. യു.ഡി.എഫിനായി കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ 16 ന് തിരുവനന്തപുരത്തും കണ്ണൂരിലും എത്തും. പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, സച്ചിന്‍ പൈലറ്റ് എന്നിവരെ ഇറക്കി പ്രചരണം കൊഴുപ്പിക്കാനാണ് നീക്കം. 16 മുതല്‍ 21 വരെ  ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനായി സീതാറാം യെച്ചുരിയും പ്രചരണത്തിനിറങ്ങും

Advertisement