ഒഡിഷയിൽ പരിശീലന പറക്കലിനിടെ വിമാനം മൂക്കുംകുത്തി വീണ് പൈലറ്റിന് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ പരിശീലന പറക്കലിനിടെ വിമാനം മൂക്കുംകുത്തി വീണ് പൈലറ്റിന് പരിക്ക്. മഹാരാഷ്ട്ര സ്വദേശിയായ ട്രെയിനി പൈലറ്റ് കരണ്ഡ മാലികിനെ കാമക്യനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വരിൽനിന്ന് 130 കിലോമീറ്റർ അകലെ ദെങ്കനാൽ ജില്ലയിലാണ് സംഭവം. ട്രെയിനിങ് ആരംഭിച്ച്‌ അരമണിക്കൂറിനകമായിരുന്നു അപകടം. 15 അടി മുകളിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. വിമാനത്തിന്റെ മുൻഭാഗത്തിന് കാര്യമായ നാശനഷ്ടമുണ്ടായി.

2020ൽ സമാനമായ രീതിയിൽ വിമാനം വീണ് രണ്ടു പേർ മരിച്ചിരുന്നു.

Advertisement