വയനാട് ശബരിമല തീർഥാടകരുടെ ബസിടിച്ച് പരുക്കേറ്റ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വയനാട് :
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കുമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കഴിഞ്ഞ മാസം നാലിനാണ് ശബരിമല തീർഥാടകരുടെ ബസ് കാട്ടാനയെ ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ ആനയെ മയക്കുവെടി വെച്ച് വനംവകുപ്പ് ചികിത്സ നൽകിയിരുന്നു. വനംവകുപ്പിന്റെ പട്രോളിംഗിനിടെയാണ് ഇന്നലെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ ജഡം സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Advertisement