ലോക് സഭാ തെരഞ്ഞെടുപ്പ്: 44 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ എം

ന്യൂ ഡെൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള
സി പി ഐ എം സ്ഥാനാർഥി കളുടെ പട്ടിക കേന്ദ്ര കമ്മറ്റി പ്രഖ്യാപിച്ചു. 44 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.കേരളത്തിലെ 15 സ്ഥാനാർത്ഥികൾ അടക്കമുള്ളവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പശ്ചിമബംഗാളിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം അടക്കം 17 പാർട്ടി സ്ഥാനാർഥി കൾ ആണ് ഇത്തവണ മത്സരിക്കുക.
മുർഷിദാബാദ് മണ്ഡലത്തിൽ നിന്നാണ് മുഹമ്മദ് സലീം ജനവിധി തേടുക. ബംഗാളിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്ക് ആണ് ഇത്തവണ പാർട്ടി കൂടുതലും അവസരം നൽകിയിരിക്കുന്നത്
തമിഴ്‌നാട്ടിൽ സിറ്റിംഗ് എംപിമാരായ എസ് വെങ്കിടേശൻ മധുരയിൽ നിന്നും ആർ സച്ചിദാനന്ദം ഡിണ്ടിഗലിൽ നിന്നും മത്സരിക്കും. ബിഹാർ, ജാർഖണ്ഡ്, അസം, കർണാടക, ആൻഡമാൻ നിക്കോബാർ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിൽ ഓരോ സ്ഥാനാർത്ഥി വീതവും പാർട്ടി പ്രഖ്യാപിച്ചു.എന്നാൽ
സി പി ഐ എം ഒരു സീറ്റിൽ അവകാശ വാദം ഉന്നയിച്ച മഹാരാഷ്ട്ര യിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement