യു പിയിൽ രാഹുലും, പ്രിയങ്കയും മത്സരിക്കുന്നതിൽ തീരുമാനം ഉടൻ

ന്യൂ ഡെൽഹി :
രാഹുൽ ഗാന്ധിയെ അമേത്തിയിലും പ്രിയങ്ക ഗാന്ധിയെ
റായ്ബറേലിയിലും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ. ഇരുവരും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടു ഉത്തർ പ്രദേശ് കോണ്ഗ്രസ് സമ്മർദ്ധം ശക്തമാക്കി. യു പി യിൽ നിന്നും നേതാക്കളുടെ സംഘം ഈ ആവശ്യം ഉന്നയിച്ചു ഹൈക്കമാൻഡു

മായി കൂടിക്കാഴ്ച നടത്തി. ഉത്തർ പ്രദേശിൽ മത്സരിക്കുന്ന 17 ൽ 15 സീറ്റിലെ സ്ഥാനാർഥി കളെയും കോണ്ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ 414 സീറ്റുകളിൽ മത്സരിച്ച കോണ്ഗ്രസ് ഇത്തവണ എട്ട് ഘട്ടങ്ങളിൽ ആയി ഇതു വരെ 208 സ്ഥാനാർഥികളെയാണ് പ്രഖാപിച്ചത്. അതേസമയം ബിജെപി ഇതിനകം 402 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് എത്തുമെന്നും, അത് കൂടി പരിഗണിച്ച ശേഷമാകും  സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുകയെന്നും ബിജെപി കേന്ദ്രങ്ങൾ അറിയിച്ചു.

Advertisement