വീട്ടമ്മമാരെ അത്ര ചെറുതായി കാണരുത്,സുപ്രിംകോടതി

ന്യൂഡെല്‍ഹി. വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച് വിചാരണ കോടതികളുടെ അനുമാനം തിരുത്തി സുപ്രീംകോടതി. വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വിലയെന്ന് സുപ്രീംകോടതി. വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതികളുടെ കാഴ്ചപ്പാട് അനുചിതം. വീട്ടമ്മയുടെ ജോലി, വരുമാനം ഉണ്ടാക്കുന്ന പങ്കാളിയുടെതിനോളം പ്രധാനപ്പെട്ടത്.

വീട്ടമ്മയുടെ അസാന്നിധ്യം കുടുംബങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പണം ഇല്ലായ്മയെക്കാൾ പലമടങ്ങ് വലുതും നികത്താൻ ആകാത്തതും എന്ന് സുപ്രീം കോടതി. വാഹന അപകട കേസുകളിൽ ഉൾപ്പെടെ നഷ്ടപരിഹാരം കണക്കാക്കുമ്പോൾ വീട്ടമ്മമാരുടെ സ്ഥാനത്തിന് വിചാരണ കോടതികൾ ഉചിതമായ പ്രാധാന്യം നൽകുന്നില്ല. വീട്ടമ്മയുടെ പ്രതിദിന വേതനം താൽക്കാലിക ദിവസ വേദന ജീവനക്കാരെക്കാൾ കുറച്ചു കണ്ട ഹൈക്കോടതി അനുമാനം അനുചിതം. വാഹനാപകടവുമായി ബന്ധപ്പെട്ട ഉത്തരാഖണ്ഡിൽ നിന്നുള്ള കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി

Advertisement