സംസ്ഥാനത്ത് ഇന്നും ചൂട് കൂടും

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ താപനില സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രേഖപ്പെടുത്തുന്നതിലും രണ്ടു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണ് അനുഭവേദ്യമാകുന്നത്.വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരാനാണ് സാധ്യത.ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ചൂട് വർധിക്കുന്നതിനാൽ കാട്ടുതീയടക്കം പലയിടങ്ങളിലും തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

Advertisement