ഭാരത് ജോഡോ ന്യായ് യാത്ര ജാർഖണ്ഡിൽ പര്യടനം നടത്തി

റാഞ്ചി.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ജാർഖണ്ഡിൽ പര്യടനം നടത്തി.രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്ഗ്രസ് സഖ്യ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര എത്തിയത്.ഉച്ചയ്ക്ക് 3:00മണിയോടെ പാകൂർ അതിർത്തി വഴി ജാർഖണ്ടിൽ പ്രവേശിച്ച യാത്ര എട്ട് ദിവസങ്ങൾ കൊണ്ട് 13 ജില്ലകളിലായി 804 കിലോമീറ്റർ സഞ്ചരിക്കും.ജാർഖണ്ഡ് മുഖ്യമന്ത്രി ചംപൈ സോറൻ യാത്രയിൽ പങ്കെടുത്തു.കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ആലംഗിർ ആലം യാത്രയിൽ പങ്കെടുത്തു.യാത്രയുടെ വിജയത്തിൽ വിറളി പൂണ്ടാണ് ജാർഖണ്ഡിൽ ബിജെപി രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.ജാർഖണ്ടിൽ നിന്നും വീണ്ടും ബിഹാറിൽ പ്രവേശിക്കുന്ന യാത്ര ഫെബ്രുവരി 14 ന് ചന്ധൗളി അതിർത്തി വഴി ഉത്തർപ്രദേശിൽ എത്തും

Advertisement