ഒരു ആദിവാസി മുഖ്യമന്ത്രി ആയിരിക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല,രാഹുല്‍

റാഞ്ചി.ഭാരത് ജോഡോ ന്യായ യാത്രയിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി രാഹുൽഗാന്ധി. ആദിവാസി വിഭാഗത്തിനെതിരായാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും,ഒരു ആദിവാസി മുഖ്യമന്ത്രി ആയിരിക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല അതിനാലാണ് ആദിവാസി നേതാവായ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതെന്നും രാഹുൽ കുറ്റപ്പെടുത്തി. ഒ ബി സി സംവരണ വിഷയം രാഹുൽ പ്രാഞ്ചിയിലെ പൊതു റാലിയിൽ ഉന്നയിച്ചു. അദാനിക്കും അംബാനിക്കും വേണ്ടി മാത്രമാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും വിമർശിച്ചു. ഇന്ന് ജാർഖണ്ടിലെ
ഖുൻടി ഷഹീദ് ഭഗത് സിംഗ് ചൗക്കിൽ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര ഒഡിഷയിൽ പ്രവേശിക്കും.ബിർ മിത്രപൂരിൽ വച്ചാണ് പതാക കൈമാറ്റചടങ്ങ് നടക്കുക.

Advertisement