രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര നേരത്തെ അവസാനിക്കും

Advertisement
  • ലഖ്നൗ.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര നേരത്തെ അവസാനിക്കും*ഉത്തർപ്രദേശിലെ യാത്ര പരിപാടികൾ വെട്ടി ചുരുക്കാനാണ് നീക്കം.മാർച്ച് 20 ന് അവസാനിക്കേണ്ട യാത്ര മാർച്ച് 10 14നോ മുംബൈയിൽ അവസാനിക്കും

ഉത്തർപ്രദേശിൽ 28 ലോക്സഭ മണ്ഡലങ്ങളിലൂടെ 11 ദിവസം നീളുന്ന വിധത്തിലാണ് യാത്ര തീരുമാനിച്ചിരുന്നത്. പടിഞ്ഞാറൻ യുപിയിലെ സന്ദർശനം ഉപേക്ഷിച്ച് യാത്ര നേരെ ലക്നൗവിൽ പ്രവേശിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് യാത്ര പരിപാടിയിൽ പുനരാലോചന. രാഹുൽഗാന്ധി തന്നെ കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. ഉത്തർപ്രദേശിലെ പര്യടനങ്ങൾക്ക് ശേഷം മധ്യപ്രദേശിലേക്ക് ആകും യാത്ര കടക്കുക. യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുമ്പോൾ പ്രിയങ്ക ഗാന്ധിയും യാത്രയ്ക്ക് ഒപ്പം ചേരും. മാർച്ച് 20 ന് അവസാനിക്കേണ്ട യാത്ര മാർച്ച് 10 14നോ ആകും മുംബൈയിൽ അവസാനിക്കുക.

Advertisement