കെ ബാബുവിനെ തള്ളി, തെരഞ്ഞെടുപ്പ് കേസിൽ വിചാരണ തുടരാൻ നിർദ്ദേശിച്ചു സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി. തൃപ്പൂണിത്തറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് കേസിൽ വിചാരണ തുടരാൻ നിർദ്ദേശിച്ചു സുപ്രീംകോടതി. കെ ബാബു നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. സാക്ഷി വിസ്താരം അടക്കം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എം സ്വരാജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കുമോ എന്ന വിഷയമാണ് സുപ്രീം കോടതി പരിഗണിച്ചത്. മതചിഹ്നങ്ങൾ അടക്കം ഉപയോഗിച്ചു എന്ന വാദം ഉള്ളതിനാൽ വിചാരണ തുടരുന്നതാണ് ഉചിതം എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ എം സ്വരാജിന്റെ സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. കെ ബാബുവിന്റെ ഭാഗത്ത് നിന്ന് ഇനി രണ്ടു സാക്ഷികളുടെ വിസ്താരം മാത്രം നടന്നാൽ മതി. ഈ സാഹചര്യത്തിൽ മുൻവിധിയോടെ കേസിനെ സമീപിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയ കോടതി വിചാരണ നടപടികൾ പുനരാരംഭിക്കാൻ നിർദ്ദേശിച്ചു. ഫെബ്രുവരി 19നാണ് ഹൈക്കോടതി കേസ് പരിഗണിക്കുക. എം സ്വരാജിനെ അഭിഭാഷകരായ പി വി ദിനേശ് പി എസ് സുധീർ എന്നിവർ പ്രതിനിധീകരിച്ചു.

Advertisement