മുസ്ലിം ലീഗിന്റെ ചെലവിൽ ശശിതരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തി,എം സ്വരാജ്

കോഴിക്കോട്.ലീഗ് വേദിയിലെ ശശി തരൂരിന്റെ വിവാദ പരാമർശം എതിർപ്പും പരിഹാസവുമായി കൂടുതൽ പേർ രംഗത്ത്

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല.പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ഭീകരവാദികളുടെ ആക്രമണമാണെന്നായിരുന്നു തരൂർ പറഞ്ഞത്.

വിഷയത്തിൽ എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരും തരൂരിനെതിനെ രംഗത്ത് വന്നിരുന്നു.ലീഗിനും വിമർശനം

മുസ്ലിംലീഗിന് സമസ്തയെ തോൽപിച്ചതിന്റെ സന്തോഷമെന്ന് സ്വരാജ്.ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ
മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ്.

Advertisement