ഇസ്രായേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

Advertisement

ഗാസ. ഇസ്രായേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് . ബന്ദികളുടെ മോചന ശ്രമം സജീവമായി തുടരുന്നതിനിടെയാണ് ഹമാസിൻ്റെ വെളിപ്പെടുത്തൽ. അതിർത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിൽ ഹമാസിൻ്റെ നിരവധി താവളങ്ങൾ തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് 9 അറബ് രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു.

ഖത്തറിൻ്റെയും ഈജിപ്തിൻ്റേയും മധ്യസ്ഥതയിൽ മോചനശ്രമം തുടരുന്നതിനിടെയാണ് 50 ബന്ദികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത വരുന്നത്. ഹമാസിൻ്റെ സായുധ സേനയായ അൽ ഖസം ബ്രിഗേഡിൻ്റെ വക്താവ് അബു ഒബെയ്ഡയാ ണ് ഇക്കാര്യം അറിയിച്ചത്. 224 പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുകയാണെന്ന് ഇസ്രയേൽ അറിയിച്ച് മണിക്കൂറുകൾക്കകമായിരുന്നു ഹമാസിൻ്റെ വെളിപ്പെടുത്തൽ . രാജ്യാന്തര വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും യുഎഇ, സൗദി അറേബ്യ ,ബഹ്റൈൻ ,കുവൈറ്റ് ,ഖത്തർ ,ഒമാൻ ഉൾപ്പെടെ 9 അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാത്രിയിൽ ഗാസയിൽ അതിർത്തി കടന്ന് ഇസ്രയേൽ ഹമാസ് താവളങ്ങൾ ആക്രമിച്ചു. കവചിത വാഹനങ്ങൾ ഉൾപ്പെടെ നിരത്തിയായിരുന്നു ആക്രമണം .ഇസ്രയേൽ തുടങ്ങിയിട്ടേയുള്ളുവെന്നും ഹമാസിനെ തുടച്ചു നീക്കുമെന്നും പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു .ഗാസയിൽ മരണസംഖ്യ 3000 കുട്ടികൾ ഉൾപ്പെടെ 7000 കവിഞ്ഞു . ഹമാസ് നേതാക്കൾ ഇറാൻ ഉപ വിദേശ കാര്യ മന്ത്രിയും മോസ്കോയിലെത്തിയതായി റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു

Advertisement