ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ്റെ മുതിർന്ന സൈനീക ജനറൽ കൊല്ലപ്പെട്ടു

ടെൽ അവീവ്:
സിറിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ വിദേശ വിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ ഉന്നത ഉപദേശകരിൽ ഒരാളായ റൗസി മൗസവിയണ് കൊല്ലപ്പെട്ടത്. റാസിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രഹിം റൈസി, ഈ കുറ്റത്തിന് ഇസ്രായേൽ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകി.

അതേസമയം സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദമാസ്‌കസിന്റെ സമീപപ്രദേശമായ സെയ്‌നാബിയ ജില്ലയിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടത്. 2020 ജനുവരിയിൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത അനുയായി കൂടിയായിരുന്നു റാസി.

Advertisement