പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി

തിരുവനന്തപുരം. പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി.  പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. രാവിലെ എട്ടരയോടെയാണ് സംഭവം.
പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. പുള്ളിക്കായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുള്ളിപ്പുലി കാട്ടിലേക്ക് തിരിച്ചു കയറിപ്പോയതായാണ് വനംവകുപ്പിന്റെ നിഗമനം. ക്രിസ്മസ് അവധിയായതിനാൽ നിരവധി വിനോദസഞ്ചാരികൾ പൊന്മുടിയിൽ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Advertisement