പുള്ളിപ്പുലിയെ തന്ത്രപൂര്‍വം മുറിയിലിട്ട് പൂട്ടി 12കാരന്‍, വിഡിയോ

പൂനെ. വന്യമൃഗാക്രമണ കഥകള്‍ക്കിടെ രസകരമായ ഒരു വന്യ ജീവിക്കഥ,പിതാവിന്‍റെ ഓഫീസിൽ കയറി വന്ന പുള്ളിപ്പുലിയെ സാഹസികമായി തന്ത്രപൂര്‍വം മുറിയിലിട്ട് പൂട്ടി ഒരു 12കാരൻ. മഹാരാഷ്ട്രയിലെ മലേഗാവിലാണ് ഉദ്വേഗം നിറഞ്ഞ സംഭവങ്ങൾ നടന്നത്. മലേഗാവിലെ ഒരു കല്യാണ ഹാളിലെ ഓഫീസ് മുറിയിലേക്കാണ് പുലി കയറി വന്നത്. അവിടുത്തെ സെക്യൂരിറ്റിയുടെ മകനായ മോഹിത് അഹിറെ ഈ സമയം മുറിയിലുണ്ടായിരുന്നു. പുലി തന്നെ കണ്ടില്ലെന്ന് മനസിലാക്കിയ മോഹിത് പതിയെ വാതിലടച്ച് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വച്ച് പുലിയെ പിടികൂടുകയായിരുന്നു. അഞ്ച് വയസ് പ്രായമുള്ള പുലിയെ ആണ് പിടികൂടിയത്. സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ വൈറലാവുകയാണ്. ആപത്ഘട്ടത്തില്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിക്കുന്നതിന്‍റെ ആധുനിക കാല ബാലോപദേശകഥയാണിപ്പോള്‍ ഈ സംഭവം.

courtesy. pune pulse
Advertisement