കോൺഗ്രസിൻ്റെ ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നി ഇന്ന് വയനാട് ജില്ലയിൽ

Advertisement

വയനാട് . കോൺഗ്രസിൻ്റെ ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നി ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും കോഴിക്കോട് നടന്ന ജനകീയ ചർച്ചസദസിൽ വന്യമൃഗ ശല്യവും കൂരാച്ചുണ്ടിലെ ജോസഫിൻ്റെ ആത്മഹത്യയും ഉൾപ്പടെ നിരവധി പ്രശ്നങ്ങളാണ് കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ ഉന്നയിക്കപ്പെട്ടത്. ചർച്ചാ സദസിൽ പങ്കെടുത്ത എഴുത്തുകാരൻ യു.കെ കുമാരൻ കോൺഗ്രസിനെ വിമർശിച്ചായിരുന്നു സംസാരിച്ചത്.

കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം സാരാഗ്നിയുടെ സ്വീകരണം.
ഇന്ന് നടന്ന ജനകീയ ചർച്ചാ സദസിൽ വന്യമൃഗശല്യവും, കോഴിക്കോടെ വിവിധ വിഷയങ്ങളും ഉന്നയിക്കപ്പെട്ടു.

വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തുന്നില്ല .എല്ലാം പരിഹരിക്കപ്പെടുന്ന ഒരു ദിവസം വരും. അതിനായി കാത്തിരിക്കാമെന്നായിരുന്നു കെ.പി സി.സി പ്രസിഡൻ്റിൻ്റെ മറുപടി

Advertisement