ഭാരത് ജോഡോ ന്യായ് യാത്രയുടെ ബംഗാൾ പര്യടനം ഇന്ന് അവസാനിക്കും

Advertisement

കൊല്‍ക്കത്ത.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബംഗാൾ പര്യടനം ഇന്ന് അവസാനിക്കും.മൂർഷിദബാദിൽ മഹാ റാലിയും പൊതുസമ്മേളനവും കോൺഗ്രസ്‌ സംഘടിപ്പിച്ചിട്ടുണ്ട്.മുഖ്യമന്ത്രി മമത ബാനർജിയും ഇന്ന് വടക്കൻ ബംഗാളിൽ തുടരുന്നുണ്ട്.ഇന്നലെ മാൾഡയിലെ പദയാത്രയിൽ രൂക്ഷ വിമർശനമാണ് മമത കോൺഗ്രസിന നേരെ ഉന്നയിച്ചത്.ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത ആവർത്തിച്ചു. ബംഗാളിൽ സീറ്റ്‌ വിഭജനം അടക്കം പ്രതിസന്ധി നേരിടുകയാണ്. പ്രശ്ന പരിഹാരം എങ്ങനെ കാണും എന്ന ആശയകുഴപ്പത്തിൽ ആണ് ഇന്ത്യ മുന്നണി നേതാക്കൾ.രാഹുലിന്റെ യാത്ര നാളെ ബീഹാറിൽ വീണ്ടും പ്രവേശിക്കും.

Advertisement