തീര സംരക്ഷണസേനയുടെ അഭ്യാസങ്ങൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി

കൊച്ചി. ഇന്ത്യൻ തീരസംരക്ഷണസേനയുടെ അഭ്യാസങ്ങൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. 3 കപ്പലുകളും ഡോണിയര്‍ വിമാനങ്ങളുമടക്കം മൂന്ന് മണിക്കൂറിലറെ നീണ്ട അഭ്യാസപ്രകടനങ്ങളില്‍ അണിനിരന്നു. നാല്‍പത്തിയെട്ടാമത് കോസ്റ്റ് ഗാര്‍ഡ് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ആഴക്കടലിലെ അഭ്യാസപ്രകടനങ്ങള്‍.

കൊച്ചി തീരത്ത് നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നടന്ന നാവിക വ്യോമഅഭ്യാസപ്രകടനങ്ങള്‍. കടല്‍ക്കൊള്ളക്കാരെ പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുന്നതായിരുന്നു അഭ്യാസപ്രകടനങ്ങളില്‍ ആദ്യത്തേത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നു മുഖ്യാതിഥി. കോസ്റ്റ്ഗാര്‍ഡ്കപ്പല്‍ സമര്‍ഥിലിരുന്ന് അദ്ദേഹം പ്രകടനങ്ങള്‍ വീക്ഷിച്ചു.കോസ്റ്റൽ ഡേയുടെ ഭാഗമായി പൊതുജനങ്ങൾക്കും കപ്പൽ യാത്രക്കുള്ള അവസരം സേന ഒരുക്കിയിരുന്നു.

Advertisement