സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പള്ളി നഗറിലുള്ളവീട്ടിൽ മോഷണം

കൊച്ചി:
സംവിധായകൻ ജോഷിയുടെ പനമ്പള്ളി നഗറിലെ വീട്ടിൽ രാത്രി ഒന്നരയോടെയാണ് മോഷണം നടന്നത്.അടുക്കള ഭാഗത്ത് ജനൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപവിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും വാച്ചുകളും മോഷ്ടിച്ചു. ജോഷിയും, ഭാര്യയും , മരുമകളും കുട്ടികളും, ജോലിക്കാരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സി സി ടിവി യിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ടീഷർട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചിട്ടുണ്ട്.
കൊച്ചി ഇടപ്പള്ളി രാജധാനി ജ്വല്ലറിയിൽ ഇന്നലെ രാത്രി എട്ടുമണിയോടെ സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന എത്തിയ നാലകസംഘം ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയമായി കടന്നു കളഞ്ഞു.അന്തർ സംസ്ഥാന സംഘമാണ് മോഷണത്തിന് പിന്നിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement