മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്നും ഇ ഡി ക്ക് മുന്നിൽ ഹാജരായില്ല

ന്യൂഡെല്‍ഹി .ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്നും ഇ ഡി ക്ക് മുന്നിൽ ഹാജരായില്ല.സമൻസ് നിയമ വിരുദ്ധമെന്നും, കേജ്രിവാളിനെ അറസ്റ്റ ചെയ്തു ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കാമെന്നും ആം ആദ്മി പാർട്ടി. ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചു കേജ്രിവാളിന്റെ യും ഭഗ്വന്ത് മന്നിന്റെയും നേതൃത്വത്തിൽ ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞു.ഡൽഹിയിലെ അഴിമതി ഉന്നയിച്ചു ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ തുടർച്ചയായുള്ള അഞ്ചാമത്തെ നോട്ടീസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു.

സമൻസ് നിയമ വിരുദ്ധമെന്നും, ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തു ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ് അട്ടി മറിച്ചു എന്ന് ആരോപിച്ചു ബിജെപി ആസ്ഥാന ത്തേക്ക് കേജ്രിവാളി ന്റെയും ഭഗവന്ത് മന്നിന്റെ യും നേതൃത്വത്തിൽ ആം ആദ്മി മാർച്ച്‌ നടത്തി.പ്രതിഷേധ മാർച്ച്‌ പോലീസ് ആം ആദ്മി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി.പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാന ആം ആദ്മി പാർട്ടി അധ്യക്ഷൻ സുശീൽ ഗുപ്ത അടക്കം നിരവധി ആം ആദ്മി പാർട്ടി നേതാക്കളെ സ്റ്റഡിയിലെടുത്ത പോലീസ് ഡൽഹി അതിർത്തികളിലും കർശന പരിശോധന നടത്തി.

Advertisement