സർവകലാശാല വിഷയങ്ങളിൽ നിലപാട് കടുപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

Advertisement

തിരുവനന്തപുരം.സർവകലാശാല വിഷയങ്ങളിൽ നിലപാട് കടുപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.
കാലിക്കറ്റ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടികൾ ഗവർണർ സ്റ്റേ ചെയ്തു.ഗവർണർ നോമിനേറ്റ് ചെയ്ത അധ്യാപകരുടെ പത്രിക തള്ളിയതിനാലാണ് നടപടി.വൈസ് ചാൻസിലറോട് വിശദീകരണവും തേടിയിട്ടുണ്ട്. സെർച്ച്കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധികളെ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ എട്ട് വൈസ്
ചാൻസിലർമാർക്ക് കത്തും നൽകി.

കാലിക്കറ്റ് സർവകലാശാല സെനറ്റിലേയ്ക്കുള്ള ഗവർണറുടെ നോമിനികളായ പി,രവീന്ദ്രൻ
റ്റി.എം.വാസുദേവൻ എന്നിവരുടെ
പത്രികകളാണ് രജിസ്ട്രാർ തള്ളിയത്. യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽനിന്നും മത്സരിച്ചു ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നാലെ ഗവർണറും നിലപാട് കടുപ്പിച്ചു.സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടികൾ ഗവർണർ സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് നടപടികൾ തൽകാലം നിർത്തിവയ്ക്കണമെന്നാണ് നിർദ്ദേശം.
പത്രിക തള്ളിയത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു രാജ്ഭവൻ സെക്രട്ടറി കാലിക്കറ്റ് വി.സിയ്ക്ക് കത്തും നൽകിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് പ്രതിനിധിയെ ആവശ്യപ്പെട്ടു ചാൻസിലർ സർവകലാശാലകൾക്ക് കത്ത് നൽകുന്നത്. കഴിഞ്ഞതവണ നിർദ്ദേശം ആയിരുന്നുവെങ്കിൽ ഇത്തവണ താക്കീതിന്റെ സ്വരമാണ്.സ്ഥിരം വി.സിമാർ ഇല്ലാത്ത
എട്ടു സർവകലാശാലകളിൽ യോഗം ചേർന്ന് ഒരുമാസത്തിനകം നോമിനിയെ നിശ്ചയിച്ച് നൽകണം.നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സുപ്രീം കോടതി വിധിപ്രകാരം സ്വന്തം നിലക്ക് കമ്മിറ്റി രൂപീകരിക്കും എന്ന താക്കീതും ചാൻസലർ നൽകുന്നുണ്ട്.

Advertisement